Virat Kohli about ovel test loss
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജയപ്രതീക്ഷയിലായിരുന്നെന്ന് വിരാട് കോലി. കളിയുടെ അഞ്ചാം ദിവസം ചായസമയത്ത് ഇന്ത്യ ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, പിന്നീട് കളി കൈവിട്ടെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 118 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1ന് തോല്‍ക്കുകയും ചെയ്തു.
#ENGvIND